keralaKerala NewsLatest NewsLocal News
കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായി കക്കണ്ണംപാറയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. അസാം, ഒഡീഷ സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയില്‍ ചെങ്കല്‍ പണയില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു മിന്നല്‍ ഏറ്റത്. ഉടന്‍തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
Tag: Two people died after being struck by thunder in Kannur