Kerala NewsLatest News
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരെ ഇനിയും കണ്ടെത്താനായില്ല
ദുരന്തം സംഭവിച്ച് രണ്ടു ദിവസം പിന്നിടുമ്ബോഴും അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ നിന്ന് കടലില്‍ പോയി മടങ്ങിയെത്തിയ നാല് വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്ബോഴാണ് മണല്‍ തിട്ടയിലിടിച്ച് വള്ളം മറിഞ്ഞത്.
കേരള തീരത്തെ യാസ് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും മത്സ്യബന്ധനത്തിനു പോകാന്‍ തടസ്സമില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതിനാലാണ് കടലില്‍ പോയതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.