Kerala NewsLatest News

രണ്ട് മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ ലസിത പാലക്കല്‍

രണ്ട് മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ ലസിത പാലക്കല്‍. തനിക്കും മക്കള്‍ക്കും ഒരു ജീവിതം കിട്ടുമെന്ന വിശ്വാസത്തിലാണ് താന്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്ന് കണ്ണൂരിലെ ബിജെപി നേതാവ് കൂടിയായ ലസിത പാലക്കല്‍ പറയുന്നു. ആദ്യ വിവാഹം ഡിവോഴ്സ് ചെയ്തു മുന്നോട്ടു പോകുന്നതിനിടയിലാണ് ബോജുവിനെ പരിചയപ്പെടുന്നതെന്നു ലസിത പറയുന്നു. ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അതിജീവനം അതൊരു സുഖാ ഇപ്പോള്‍ ….. 18വയസില്‍ വിവാഹിതയായ ഞാന്‍ 4 വര്‍ഷത്തിനുള്ളില്‍ 2 മക്കളെയും കുട്ടിന് കിട്ടി —- ഇടക്കിടയ്ക്ക് മദ്യപാനം കൊണ്ടുള്ള ചെറിയ പ്രശ്നങ്ങള്‍ അല്ലാതെ ഞങ്ങളുടെ ജീവിതത്തില്‍ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ശരാശരി ഒരു നല്ല ഫാമിലി ലൈഫ്. പിന്നിട് ആ ചെറിയ ചെറിയ കുഴപ്പങ്ങള്‍ സംശയരോഗം വലുതായി തുടങ്ങി. എന്നിട്ടും എല്ലാം മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചു ഞാന്‍ മുന്നോട്ട് പോയി…ഏതൊരു വെക്തിയെ പൊലേ ഞാനും മാക്സിമം ക്ഷമിച്ച്‌ മുന്നോട്ട് പോയി ..വിവാഹം എന്നത് ജീവിതത്തില്‍ ഒരാവശ്യമേ അല്ലായിരുന്നു എന്ന് വരെ ഓര്‍മ്മിപ്പിച്ചിരുന്ന നിമിഷങ്ങള്‍ ഉണ്ടായിരുന്നു.. ഉപദ്രവം കൊണ്ട് ക്ഷമയുടെ നെല്ലിപട കണ്ട് തുടങ്ങിയ ഞാന്‍ ഒന്നും ആലോചിച്ചില്ല ഡിവോഴ്സ് ഫയല്‍ ചെയ്തു.. മക്കളേയും കുട്ടി എന്റെ വീട്ടിലേക്ക് പോന്നു…

അല്ലെങ്കിലും ഞാന്‍ ഭര്‍ത്താവിന്‍്റെ വീട്ടില്‍ നില്‍ക്കാറില്ല ഉപദ്രവം കൊണ്ട്. പിന്നെ കുറച്ച്‌ കാലത്തിനു ശേഷം നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി..ചെറുപ്പം മുതലേ RSS നോട് ആയിരുന്നു അടുപ്പം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥലം അയതുകൊണ്ട് തന്നെ എതിര്‍പ്പും, ഭീഷണിയും, ആക്രമണവും വരെ ഉണ്ടായി. പിന്നെ ലോക്കല്‍ ബോഡി ഇലക്ഷനില്‍ എരഞ്ഞോളി പഞ്ചായത്തിലും കതിരൂര്‍ ഡിവിഷനിലും മത്സരിച്ചു…കുടെ ജില്ലാ ചുമതലയും. ഏതൊരു പാര്‍ട്ടിയില്‍ ഉള്ളത് പോലെ എനിക്കും ചെറിയ ചെറിയ വിഷമങ്ങള്‍ അനുഭവിക്കെണ്ടി വന്നു…കുറെ പ്രാവശ്യം പരിഹരിച്ചു. എന്നിട്ടും കുറച്ച്‌ പേരുടെ ഈഗോ കാരണം അവര്‍ എന്നെ പിന്നെയും വെട്ടയാടി കൊണ്ടെയിരുന്നു അത് ഇപോഴും തുടരുന്നു…

2 മക്കളേയും കൊണ്ട് ഈ ചെറിയ പ്രായത്തില്‍ തന്നെ ഒറ്റക് ഉള്ള ജീവിതം എങ്ങനെ എന്ന് നിങ്ങള്‍ക്ക് മനസിലാവും. എന്റെ കൂട്ടുകാര്‍ ഒരു വിവാഹം കഴിക്കാന്‍ പറയാറുണ്ട് ( അനുഭവം ഉള്ളത് കൊണ്ട് mind ചെയ്യല്‍ ഇല്ല ..ചുട് വെള്ളത്തില്‍ വീണ പൂച്ചയെ പച്ച വെള്ളം കണ്ടാല്‍ പേടിക്കുന്നത് പോലെ).. അങ്ങനെ മുന്നോട്ട് പോകുമ്ബോള്‍ അണ് ബൈജു നെ പരിചയപ്പെട്ടത് കണ്ട് മുട്ടുന്നത് (മുമ്ബ് അറിയാമായിരുന്നു,up school) നല്ല ഒരു ഫ്രണ്ട് ആയിരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് അകും ബൈജു എന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. മക്കളെയും നോക്കിക്കോളാം എന്നും ബൈജു അച്ഛനും അമ്മയും എന്നൊട് സംസാരിച്ചു ..അങ്ങനെ ആണ് ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ സമ്മതിച്ചത് (അല്ലാതെ എന്നോട് ഈഗോ ഉള്ളവര്‍ പറയുന്നത് പോലെ ഒളിച്ചോടിയത് അല്ല).. ആണങ്കില്‍ fb യില്‍ എന്തിന് നിങ്ങളോട് പറയണം? മൂടിവച്ചാല്‍ പോരായിരുന്നൊ എന്റെ മക്കള്‍ക്ക് വേണ്ടി എന്റെ മുന്‍ ഭര്‍ത്താവ് കേസ് കൊടുത്തിട്ട് ഉണ്ട്, അതുകൊണ്ടാണ് വിവാഹത്തിന് മക്കള്‍ കൂടെ ഇല്ലാതിരുന്നത്. ഈ അടുത്ത് തന്നെ മക്കള്‍ എന്റെ കൂടെ ഉണ്ടാവും … പിന്നെ ഇപ്പൊള്‍ എനിക്ക് പാര്‍ട്ടിയില്‍ യാതൊരു ചുമതലയും ഇല്ല പിന്നെ എന്തിന്റെ പേരില്‍ എന്നെ ഇവര്‍ ഇപ്പോഴും വേട്ടയാടുന്നത്?.
Note : എന്റെ പാര്‍ട്ടി ദേശീയതയാണ് അത് ഒരിക്കലും കമ്മ്യൂണിസത്തില്‍ ലയിക്കില്ല …… അതിജീവനം എന്ന വാക്ക് എത്ര മനോഹരമാണെന്ന് ചിലപ്പോള്‍ തോന്നിപ്പോവാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button