CovidLatest NewsNational
വനിത ഡോക്ടറുടെ ശരീരത്തില്‍ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങള്‍
ദിസ്പുര്‍: അസമിലെ വനിത ഡോക്ടര്‍ക്ക് ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഡോക്ടറുടെ ശരീരത്തിലാണ് ഡെറാഡൂണിലെ റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധനക്ക് വിധേയമാകുകയായിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞ അവര്‍ രോഗമുക്തി നേടുകയതായാണ് അധികൃതര്‍ പറഞ്ഞത്.