Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു: വർക്ക് ഫ്രം ഹോം നടപ്പാക്കും; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.

സ്വകാര്യ ട്യൂഷൻ സെൻറർ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി 7 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.

അതേസമയം, കൊറോണ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.

ചികിത്സയിലുള്ള രോഗ ബാധിതർ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സർക്കാർ മേഖലയിൽ കൊറോണ ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാൽ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകൾ ഭൂരിഭാഗവും മുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button