keralaKerala NewsLatest News
കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജിൽ(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌പ്ലെൻഡർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tag: three youths die in two-wheeler accident in Kottarakkara