Kerala NewsLatest NewsNews
വടകരയില്‍ വീണ്ടും ചുവന്ന മഴ
കോഴിക്കോട്: വടകരയില്‍ വീണ്ടും ചുവന്ന മഴ. മരക്കാരന്റെ വളപ്പില്‍ ഹരിദാസന്, മരക്കാരന്റെ വളപ്പില്‍ ബാബു എന്നിവരുടെ വീട്ടു പരിസരത്തായിരുന്നു ചുവന്ന മഴ പെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ചുവന്ന മഴ പെയ്തത് മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരുന്നു.
അതേസമയം മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതിനാലാകാം ഇത്തരമൊരു പ്രതിഭാസമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പും പ്രദേശത്ത് സമാനമായ രീതിയില്‍ ചുവന്ന മഴ പെയ്തിട്ടുണ്ട്.
അതിനാല്‍ തന്നെ സാമ്പിള്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടു വന്നാല്‍ മാത്രമേ ചുവന്ന മഴയുടെ രഹസ്യം മനസ്സിലാകൂ.