CovidGulfKerala NewsLatest NewsLaw,NationalNews
യാത്രാനുമതിയില്‍ ഇളവ്; ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി പറക്കാം
ന്യൂഡല്‍ഹി : യാത്രാനുമതിയില്‍ ഇളവ് വരുത്തി യുഎഇ. ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യാത്ര നടത്താനുള്ള അനുമതിയാണ് യുഎഇ നല്‍കുന്നത്.
ദുബായില്‍ താമസ വിസയുള്ളവര്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ യാത്രാനുമതി നല്‍കുമെന്നാണ് ഫ്ളൈ ദുബായും ഇന്‍ഡിഗോ എയര്‍ലൈനും അറിയിക്കുന്നത്.
ഓഗസ്റ്റ് 5 മുതല്‍ റസിഡന്റ് വിസക്കാരില്‍ യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കിയത്. ഇതിലൂടെ പ്രവാസികളുടെ കാത്തിരിപ്പിനാണ് വിരാമമായത്.