മത്സ്യം മായത്തില്‍ മുങ്ങുമ്പോള്‍
പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ ധരാളം മത്സ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനനടത്തുന്ന റി്പ്പോര്‍ട്ടുകള്‍ ധരാളം മുമ്പ് തന്നെ പുറത്ത് വന്നിട്ടുള്ളതാണ് .അതേസമയം ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സ്യ കടകളില്‍നിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം. പിടിച്ചെടുത്ത മീന്‍ പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് ജില്ലയിലെബാടും പരിശോധന നടത്തിയത് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷമാണ് .
പരിശോധന ആരംഭിച്ചത് കഴിഞ്ഞമാസം 15 മുതലാണ് .നിലവില്‍ പിടികൂടിയവയില്‍ 51 കിലോ മീനും അമോണിയയോ ,ഫോര്‍മാലിനോ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്തവയും,57കിലോ കൃത്യമായി ഐസ് ഇടാത്തതിനാല്‍ പഴകിയതുമായവയുമാണ്.പരിശോധന നടത്തിയത് തൊടുപുഴ, അടിമാലി, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലായി 65 മീന്‍കടകളിലാണ് . 73 ഇനം മീനുകളാണ് ആകെ പരിശോധിച്ചത്. പേപ്പര്‍ സ്ട്രിപ്പുകള്‍ ഉപയോഗിച്ചാണ് മീനുകളില്‍ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ പരിശോധന നടത്തിയത്.മീന്‍ കേടുകൂടാതിരിക്കാന്‍ അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളാണ് സാധാരണ ചേര്‍ക്കുന്നത്. ഇതു കണ്ടെത്താനാണ് സ്ട്രിപ്പ് ഉപയോഗിക്കുന്നത്.
പരിശോധനയില്‍ മീനുകളില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് മൊത്തക്കച്ചവടക്കാരാണ് എന്നാണ് മനസ്സിലക്കാന്‍ കഴിഞ്ഞു.പഴകിയ മീന്‍ പിടികൂടിയ കടകള്‍ക്കെല്ലാം നോട്ടീസ് നല്‍കിയിരുന്നു. ജില്ല ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ.പി. രമേശിന്റെയും ജില്ല ഫിഷറീസ് അസി. ഡയറക്ടര്‍ കണ്ണന്റെയും നേതൃത്വത്തില്‍ നാല് സ്‌ക്വാഡായി തിരിഞ്ഞായിരുന്നു പരിശോധന. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം
മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത് കേടുകൂടാതെ മീന്‍ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനാണ്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും.
നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളും ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതുമായിരിക്കും.
കുടാതെ മീന്‍ മുറിക്കുബോള്‍ ചോരക്ക് നിറവ്യത്യാസമുണ്ടോയെന്ന് ശ്രദ്ധിക്കണം. നല്ല മീനില്‍ നിന്നും ചുവന്ന നിറത്തിലുള്ള ചോര വരും. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കും.
ഇവക്കെല്ലാം പുറമെ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും.
രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ സംശയിക്കേണ്ട മീന്‍ പുതിയതാണ്. ഫിഷറീസ് വകുപ്പിന്റെ പരിശോധന കിറ്റ് ഉപയോഗിച്ചും രാസവസ്തുക്കള്‍ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്താം.