Kerala NewsLatest News
കെ കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി യുഡിഎഫ്

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി യുഡിഎഫ്. പെന്‍ഷന്‍ വിഷയം ചര്‍ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് എത്തിക്കുന്നുവെന്നാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ ചൂണ്ടിക്കാട്ടിയാണ് പരാതി.
കുടുംബശ്രീ വാട്സ്‌ആപ് ഗ്രൂപ്പുകളിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ആലുവയിലെ യോഗം പെന്‍ഷന്‍ വിഷയം ചര്‍ച ചെയ്യാനല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണ് എന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. കുടുബശ്രീ കൂട്ടായ്മകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയില്‍ വ്യക്തമാക്കുന്നു.