keralaKerala NewsLatest News

പേരാമ്പ്രയിൽ യുഡിഎഫ്– എൽഡിഎഫ് സംഘർഷം; ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരുക്ക്

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്– എൽഡിഎഫ് സംഘർഷം പുനരാവർത്തിച്ചു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരുക്കേറ്റു.

സംഭവത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്.

സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് പിന്നിൽ. ഇന്നലെ തന്നെ കോളേജിൽ സംഘർഷം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരം ഇരു വിഭാഗങ്ങളും മാർച്ച് നടത്തുന്നതിനിടെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് പൊലീസ് ഇടപെട്ടത്.

Tag: UDF-LDF clash in Perambra; Shafi Parambil MP and DCC President Praveen Kumar injured

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button