Editor's ChoiceKerala NewsLatest NewsLocal NewsNews

സോളാർ കേസിന്റെ പേരിൽ യുഡിഎഫ് നേതാക്കളെ അപമാനിക്കലോ വ്യക്തിഹത്യയോ പാടില്ല.

കോട്ടയം/ സോളാർ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് കേരളാ കോൺഗ്രസ് എം. കേരളാ കോൺഗ്രസിന്റെ കൂട്ടായ്മയായ മാണി സാറിന്റെ പോരാളികൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി ആഹ്വാനം ചെയ്യുന്നു. സോളാർ പീഡന കേസിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്കെതിരെയും അന്വേഷണം വേണമെന്ന് സോളാർ കേസിലെ പരാതിക്കാരി ആവശ്യപ്പെട്ടിരിക്കെയാണ് അണികൾക്ക് കേരള കോൺഗ്രസ് എം പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്.

“സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പലതും അടിസ്ഥാനരഹിതമെന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണം. പരാതികൾ കിട്ടിയാൽ അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. എന്നാൽ അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാണിസാറിനെ സ്നേഹിക്കുന്ന ആരും സാമൂഹിക മാധ്യമങ്ങൾ വഴി യുഡിഫ് നേതാക്കളെ അപമാനിക്കാനോ, വക്തിഹത്യ ചെയ്യാനോ ശ്രമിക്കരുത്. ആരെയും വക്തിഹത്യ ചെയുന്നത് കേരള കോൺഗ്രസ്‌ എമ്മിന്റെ സംസ്കാരമല്ല. ജനങ്ങളുടെ മുന്നിൽ ഉയർത്തി പിടിക്കാൻ നമ്മുടെ പാർട്ടിക്ക് കർഷകർക്കും, ജനങ്ങൾക്കും നൽകിയ സംഭാവനകളും, വികസനങ്ങളും ഒരുപാടുണ്ട്.”

“ഇതുവരെയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ യുഡിഫ് നേതാക്കളെ അപമാനിക്കുക വഴി ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം ഉണ്ടാക്കുന്നതിനോ, ജീർണിച്ച യുഡിഫ് നേതൃത്വത്തിന് ഒരു ലൈഫ് നൽകുന്നതിനോ അതു ഉപകരിക്കുകയുള്ളൂ. എന്നാൽ യുഡിഎഫിലെ ചില നേതാക്കൾ നമ്മുടെ പാർട്ടിയെ തകർക്കാൻ നമ്മുടെ പാർട്ടിയോടും, നേതാക്കളോടും ചെയ്ത കാര്യങ്ങൾ നാം ഒരിക്കലും മറന്നു പോകരുത്.” ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button