താൽക്കാലിക വി.സി നിയമനത്തിൽ സുപ്രീംകോടതിയുടെ വിമർശനം; രാഷ്ട്രീയം കലർത്തരുത്

താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ശക്തമായ പരാമർശങ്ങൾ നടത്തി. വി.സി നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കണം എന്നും ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ യോജിപ്പ് ഉറപ്പാക്കണം എന്നും കോടതി വ്യക്തമാക്കി. യോജിപ്പില്ലായ്മ വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ചാൻസലറും സർക്കാരും ചേർന്ന് സ്ഥിരം വി.സി നിയമനത്തിനായി നടപടികൾ ആരംഭിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സ്ഥിരം നിയമനം വരുന്നതുവരെ നിലവിലെ വി.സി മാരെ തുടരാൻ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനായി ചാൻസിലറോട് കോടതി നിർദേശം നൽകി.
താൽക്കാലിക വി.സി നിയമനത്തിന് ആറുമാസം മാത്രമാണ് കാലാവധി എന്നതാണ് സംസ്ഥാന സർക്കാരിന്റെ വാദം. വി.സി ഓഫീസ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. വി.സി നിയമന നടപടികളിൽ ചാൻസലർ സർക്കാരുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ നൽകിയ പാനൽ അടിസ്ഥാനമാക്കി സ്ഥിരം വി.സി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ നിരന്തരം കോടതിയിൽ എത്തുന്നത് ഒഴിവാക്കണം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വി.സി നിയമനത്തിലെ പ്രശ്നങ്ങൾ സർവകലാശാലയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി മുൻപ് നൽകിയ നിരീക്ഷണവും കോടതി പരാമർശിച്ചു.
Tag: Supreme Court criticizes appointment of criticizes; Don’t mix politics VC appoinment