ആഗോള അയ്യപ്പ സംഗമത്തില്‍ സഹകരിക്കുന്നതിനെക്കുറിച്ചുള്ള യുഡിഎഫ് തീരുമാനം ഇന്ന് വൈകിട്ട് മുന്നണി യോഗത്തിന് ശേഷം അറിയിക്കുമെന്ന് യുഡിഎഫ്
ആഗോള അയ്യപ്പ സംഗമത്തില്‍ സഹകരിക്കുന്നതിനെക്കുറിച്ചുള്ള യുഡിഎഫ് തീരുമാനം ഇന്ന് വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മുന്നണി നേതാക്കളുടെ യോഗത്തിൽ തീരുമാനിക്കും. പ്രതിപക്ഷ നേതാവിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്ന് നേരിൽ കാണുകയും സംഗമത്തിൽ പങ്കെടുക്കാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്യും. ഇതിനായുള്ള അറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പ്രമുഖ സാമുദായിക സംഘടനകൾ പിന്തുണച്ചിട്ടുണ്ടെങ്കിലും, ഉയർന്നുവരുന്ന വിവാദങ്ങളും വിമർശനങ്ങളും മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധ നിലപാടിലാണ്. ഏറ്റവും ഒടുവിൽ, പന്തളം കൊട്ടാരവും സംഗമത്തിനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തി.
2018-ലെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം, കൂടാതെ സുപ്രീം കോടതിയിൽ സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന ആവശ്യവുമാണ് സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കുന്നത്.
ഇതിനിടെ, സെപ്റ്റംബർ 20-ന് പമ്പാ നദീതീരത്ത് നടക്കാനിരിക്കുന്ന അയ്യപ്പ സേവാ സംഗമവുമായി ബന്ധപ്പെട്ട് സംഘാടനപരമായ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നു. സംഗമം തടയണമെന്നാവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 9-ലേക്ക് മാറ്റിയിരിക്കുന്ന ഹർജി, അവധി കഴിഞ്ഞ് ദേവസ്വം ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.
Tag: UDF says it will announce its decision on cooperating with the global Ayyappa sangamam after the frontline meeting this evening