CovidLatest NewsNational

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തില്‍ എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തിന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, വാക്സിന്‍ ലഭ്യത അനുസരിച്ച് ശനിയാഴ്ച മുതല്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

18-45 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനായി 12 കോടി ഡോസ് വാക്സിന്‍ വാങ്ങുമെന്നും വെള്ളിയാഴ്ച മൂന്ന് ലക്ഷം വാക്സിന്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button