Latest NewsNational
തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. എട്ടു പേര്‍ അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുള്ളതായും വിവരം. തീപടിച്ചത് വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ്. ഫാക്ടറി സ്ഥിതി ചെയ്യുന്നത് സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ്.
14 ലധികം പേര്‍ക്ക് പരിക്കേറ്റു. ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
എന്നാല്‍ അപകടകാരണം വ്യക്തമല്ല. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.