2024-25 അധ്യായന വർഷത്തിനായുള്ള UDISE+ റാങ്കിംഗ്;കേരളം മുൻനിരയിൽ
അക്കാദമിക് നിലവാരം, വിദ്യാർത്ഥി നിലനിർത്തൽ നിരക്ക്, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം എന്നി മേഖലകലെ മുനിർത്തി

തിരുവനന്തപുരം ;കേരളം 2024-25 അധ്യായന വർഷത്തിനായുള്ള യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (UDISE+) റാങ്കിംഗിൽ രാജ്യത്തെ മുൻനിരയിൽ എത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.അക്കാദമിക് നിലവാരം, വിദ്യാർത്ഥി നിലനിർത്തൽ നിരക്ക്, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകലെ മുനിർത്തിയാണ് റാങ്കിങ്ങിൽ മുന്നിലെത്തിയത് .വിദ്യാഭ്യാസ മന്ത്രാലയം (MoE) ഈ ആഴ്ച പുറത്തുവിട്ട കണക്കുകൾ സമഗ്രശിക്ഷാ സംവിധാനത്തിലൂടെയാണ് ശേഖരിച്ചത്.
99.5% വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ പ്രവേശിച്ച് പത്താം ക്ലാസുവരെ എത്തുന്നുവെന്നതിന് തെളിവാണ് കേരളത്തിന്റെ 99.5% നിലനിർത്തൽ നിരക്കെന്ന നേട്ടം. രാജ്യശരാശരിയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും നിലയുടെയും താരതമ്യത്തിൽ ഇത് ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 90% വിദ്യാർത്ഥികളും ഹയർ സെക്കൻഡറി തലത്തിലേക്ക് പ്രവേശിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഐ.ടി.ഐ., പോളിടെക്നിക് പോലുള്ള തൊഴിൽ പരിശീലന സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ UDISE+ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു .
ദേശീയ നിലയിൽ രാജ്യത്ത് നിലവിലുള്ള നിലനിർത്തൽ നിരക്ക് വെറും 62.9% മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, ഓരോ 100 വിദ്യാർത്ഥിയും ഒന്നാം ക്ലാസിൽ പ്രവേശിക്കുമ്പോൾ 37 പേർ പത്താം ക്ലാസിലെത്തുന്നതിനു മുൻപ് പഠനം നിർത്തുന്നു. ഹയർ സെക്കൻഡറി തലത്തിൽ രാജ്യശരാശരി വെറും 47.2% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണാധികാരികൾ അക്കാദമിക് മികവിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെങ്കിലും അടിസ്ഥാന കണക്കുകൾ മറച്ചുവെക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഗുജറാത്തിൽ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളിൽ 71.2% മാത്രമാണ് പത്താം ക്ലാസിൽ എത്തുന്നത്. ഹയർ സെക്കൻഡറി തലത്തിൽ ഇത് വെറും 42.3% മാത്രമാണ്. ഉത്തരപ്രദേശിൽ ഇതേ നിരക്കുകൾ യഥാക്രമം 49.6%യും 42.8%യുമാണ്.
കേരളത്തിലെ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളിലും രാജ്യം മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 99.1% സ്കൂളുകൾക്കും കമ്പ്യൂട്ടർ സൗകര്യമുണ്ട്. ദേശീയ തലത്തിൽ സ്കൂളുകളുടെ 57%ക്കും സർക്കാർ സ്കൂളുകളുടെ 52%ക്കും മാത്രമാണ് ഈ സൗകര്യം ലഭ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
UDISe+ ranking for the academic year 2024-25; Kerala is in the top position.