സെപ്റ്റംബര്‍ 30 ഓടെ ഡിഗ്രി, പിജി പ്രവേശനം പൂര്‍ത്തിയാക്കണം; പുതിയ മാര്‍ഗരേഖയുമായി യുജിസി
ദില്ലി: ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗരേഖ പുറത്തിറക്കി യുജിസി. സിബിഎസ്ഇ, സംസ്ഥാന ബോര്‍ഡ്, ഐസിഎസ്ഇ, പരീക്ഷാ ഫല പ്രഖ്യാപനം മുഴുവന്‍ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവൂ.
ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താമെന്നും പ്ലസ് ടു പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്ന നിര്‍ദേശവുമുണ്ട്. അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകൂ. അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കണമെന്നും യുജിസി നിര്‍ദേശം നല്‍കി. ഡിസംബര്‍ 31 വരെ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാമെന്നും യുജിസി മാര്‍ഗരേഖയില്‍ അറിയിച്ചു.