CinemaLife StyleMovieUncategorized
“അതൊരു വ്യാജ വാർത്തയാണ്; എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം”: അഹാന കൃഷ്ണ

താൻ ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ബിഗ് ബോസ് പരിപാടി കാണാറില്ലെന്നും നടി പറയുന്നുണ്ട്. അഹാന കൃഷ്ണ പരിപാടിയുടെ ഭാഗമാകുമെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ അടുത്തിടെ പുറത്തുവരികയും ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
‘രണ്ടു മൂന്നു ദിവസമായി കുറേപേർ എന്നോട് ചോദിക്കുന്നു, ബിഗ് ബോസിൽ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം.’- ഇങ്ങനെയാണ് അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.