കോവിഡിനെ തളക്കാൻ ഫൈസർ ഉപയോഗിക്കാൻ യു കെയുടെ നിർണ്ണായക തീരുമാനം.

കോവിഡിനെ തളക്കാൻ യു.കെ ഫൈസർ കോവിഡ് വാക്‌സിൻ ഉപയോഗിച്ച് തുടങ്ങും. അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച കോവിഡ് വാക്‌സിന് ആദ്യം അംഗീകാരം നല്‍കുന്ന രാജ്യം കൂടി ആവുകയാണ് ഇതോടെ യു കെ. രാജ്യത്ത് അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗി കമായി തീരുമാനിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത്
മുന്‍ഗണനാക്രമത്തിലായിരിക്കും വാക്‌സീന്‍ നല്‍കുക എന്നും റിപ്പോ ർട്ടിൽ പറയുന്നുണ്ട്.കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരു ങ്ങാന്‍ ബ്രിട്ടനിൽ ആശുപത്രികൾക്കു നിർദേശം നല്‍കി. പത്തുദിവ സത്തിനുള്ളിൽ ഫൈസറിന്റെ /ബയോടെക് വാക്സീൻ ബ്രിട്ടനിൽ വിതരണത്തിന് എത്തിക്കുമെന്നാണ് ഔദ്യോദികമായി നൽകിയിട്ടുള്ള വിവരം. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സീ ൻ നൽകണമെന്ന കാര്യം വാക്സിൻ കമ്മിറ്റിയാണ് തീരുമാനീക്കുക.
അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ സമയത്ത് ഫൈസറി ന്റെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. വംശീയ, വര്‍ണ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാന ത്തില്‍ കൂടുതല്‍ ആണ് ഫലപ്രാപ്തി എന്നും കമ്പനി അവകാശ പ്പെട്ടിരുന്നതാണ്. വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്നാണ്ഫൈസർ പ്രതികരി ച്ചിട്ടുള്ളത്. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും കമ്പനി പറഞ്ഞിട്ടുണ്ട്.