യുക്രെയ്ൻ വിഷയം; ട്രംപും പുടിനും ഈ മാസം 15-ന് അലാസ്‌കയിൽ കൂടിക്കാഴ്ച നടത്തും
യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഈ മാസം 15-ന് അലാസ്‌കയിൽ കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ചില പ്രദേശങ്ങളുടെ കൈമാറ്റം നടക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് അറിയിച്ചു. റഷ്യ പിടിച്ചെടുത്ത യുക്രെയ്‌നിലെ ഖേഴ്‌സൻ, സപ്പൊറീഷ്യ പ്രവിശ്യകളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങാൻ സാധ്യതയുണ്ട്.
അതേസമയം, ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ക്രെമിയ പ്രവിശ്യകൾ റഷ്യയ്ക്ക് കൈമാറുന്നതിനെ കുറിച്ച് ധാരണയിലെത്താമെന്നാണ് സൂചന. 2019-ന് ശേഷം അമേരിക്കൻ മണ്ണിൽ ലോകനേതാക്കൾ തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. യുക്രെയ്‌നിൽ വെടിനിർത്തലിനായി ട്രംപ് നിശ്ചയിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.
“ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയുള്ള കൂടിക്കാഴ്ച 2025 ഓഗസ്റ്റ് 15-ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഇരുരാജ്യ നേതാക്കളുടെ ആദ്യ നേരിട്ടുള്ള ചർച്ചയുമാണിത്.
Tag; Ukraine issue; Trump and Putin to meet in Alaska on the 15th of this month