international newsLatest NewsWorld

റഷ്യയ്ക്ക് യുദ്ധം അവസാനിപ്പിക്കാനുള്ള താൽപ്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി

റഷ്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള താൽപ്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസങ്ങളിലും റഷ്യ തുടർച്ചയായി ആക്രമണം നടത്തുന്നതിലൂടെ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നുവെന്നാണ് സെലൻസ്കി പറയുന്നത്. “ചർച്ചകൾ നടക്കുമ്പോഴും അവർ കൊന്നുകൊണ്ടിരിക്കുകയാണ്.” എന്ന് സെലൻസ്‌കി എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

യുദ്ധത്തിന് ന്യായമായ ഒരു അവസാനം കണ്ടെത്തുന്നതിനായി വാഷിംഗ്ടണുമായും യൂറോപ്യൻ കൂട്ടാളികളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും, അമേരിക്കയിൽ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കഴിയുന്നത്ര പ്രവർത്തിക്കാൻ തയ്യാറാണെന്ന് സെലൻസ്‌കി ഉറപ്പുനൽകി.

അതേസമയം, അലാസ്‌കയിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രെയ്ൻ-റഷ്യ വെടിനിർത്തലിൽ നിർണായക ധാരണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷവും അന്തിമ കരാറിലെത്താനായില്ല. എന്നാൽ, പല വിഷയങ്ങളിലും പുരോഗതി കൈവരിച്ചതായും ഉടൻ ലക്ഷ്യം കൈവരിക്കാനാകുമെന്ന വിശ്വാസം ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചു.

Tag: Ukraine President Volodymyr Zelensky says Russia has no interest in ending the war

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button