Latest NewsWorld

വിദേശ ഹാജിമാര്‍ക്ക് മൂന്ന് ദിവസം ക്വാറന്റൈന്‍,ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ ഇങ്ങനെ

മക്ക: ഈ വര്‍ഷം വിദേശത്ത് നിന്നും ഹാജിമാരെ അനുവദിക്കുമെന്ന സൂചന നല്‍കി ഹജ്ജ് വേളയില്‍ സ്വീകരിക്കേണ്ട നടപടികള്‍ പുറത്ത് വിട്ടു. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അല്‍ മദീന പത്രമാണ് ഹജ്ജ് നടപടികള്‍ ഏത് തരത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് മൂന്ന് ദിവസം ക്വാറന്റീന്‍ ഉണ്ടായിരിക്കുമെന്നും പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവരുടെ താമസ കേന്ദ്രങ്ങളിലാണ് മൂന്ന് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.

ഹറം പള്ളികളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനില്‍ ബുക്കിംഗ് പൂര്‍ത്തീകരിക്കണം. മക്കയിലും മദീനയിലും റൂമുകളില്‍ ബോഫെ സംവിധാനം അനുവദിക്കുകയില്ല. ഡെയിനിങ് ഹാളുകളില്‍ കൂട്ടം കൂടരുത്. ഇരു ഹറമുകളിലെക്ക് ഭക്ഷണം അനുവദിക്കുകയില്ല തുടങ്ങിയ കാര്യങ്ങളും പ്രാബല്യത്തിലാക്കും. തീര്‍ത്ഥാടകരുടെ ബാഗുകളും ലാഗേജുകളും സമയബന്ധിതമായി അണുനശീകരണം നടത്തും.

അറഫ പോലെയുള്ള പുണ്യ നഗരികളിലേക്കുള്ള യാത്രയില്‍ ബസുകളില്‍ അമ്ബത് ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. അറഫയിലെയും മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍ ടെന്‍റ്റുകളിലും അമ്ബത് സ്ക്വയര്‍ മീറ്ററില്‍ പത്ത് പേര്‍ എന്ന തോതിലായിരിക്കും അനുവദിക്കുന്നത്. ജംറകളിലെ കല്ലേറ് നടത്താനായി ഹാജിമാരെ സംഘങ്ങളാക്കി തിരിക്കും.

ജംറകളിലെ ഓരോ നിലകളിലും അമ്ബത് പേര്‍ വീതം എന്ന തോതിലായിരിക്കും അനുവദിക്കുക. ചുരുങ്ങിയത് ആളുകള്‍ക്കിടയില്‍ അര മീറ്റര്‍ അകലം പാലിച്ചായിരിക്കും അനുവദിക്കുക. ഹജ്ജ് സേവനത്തിനെതുന്നവര്‍ സീസണ്‍ തുടങ്ങുന്നതിന്റെ പതിനാല് ദിവസം മുമ്ബെങ്കിലും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. തുടങ്ങിയ കാര്യങ്ങളാണ് നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button