മെസ്സിയും ടീമും കേരളത്തിലെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം; കേരള മത്സരം റദ്ദായേക്കാം

മെസ്സിയും അർജന്റീന ദേശീയ ടീമും കേരളത്തിലെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അർജന്റീനയുടെ കേരള മത്സരം റദ്ദായേക്കാമെന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന പുരുഷ ഫുട്ബോൾ ടീമിന്റെ നവംബർ മാസത്തിലെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തത്.
അടുത്ത ഫിഫ വിൻഡോ (നവംബർ 10–18) കാലയളവിൽ ദേശീയ ടീമിന് നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ലാ നാസിയോൺ ഈ പരാമർശം നടത്തിയത്.
നവംബർ 17-ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്ന് മുൻപ് സ്പോൺസർമാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അംഗോളക്കെതിരായ മത്സരം ലുവാണ്ടയിൽ നടക്കുമെന്ന് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ പര്യടനം നടക്കാനുള്ള സാധ്യത തികച്ചും കുറഞ്ഞതാണെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡൂൾ തന്റെ X (മുൻ ട്വിറ്റർ) പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്ന് പങ്കുവെക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകനാണ് എഡൂൾ.
Tag: Uncertainty over Messi and team’s arrival in Kerala; Kerala match may be cancelled