keralaKerala NewsLatest NewsUncategorized

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ അപകടം; പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് പരിശോധന നടത്തും

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ, പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. പൊതുമരാമത്ത് വിഭാഗം ജില്ലാ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മാവേലിക്കര കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശപ്രകാരം മരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.

റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ. അതേസമയം പാലം നിർമ്മാണത്തിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ പരിശോധനയിൽ വ്യക്തമായിത്തീരാനാണ് പ്രതീക്ഷ.

Tag: bridge collapsed in Mavelikkara; the Deputy Chief Engineer of the Public Works Department will conduct an inspection today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button