ക്ലാസ് മുറിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വിവാഹിതരായി.

വിശാഖപട്ടണം / ആരും അറിയാതെ ക്ലാസ് മുറിയിൽ വച്ച് പ്രായപൂ ർത്തിയാകാത്ത വിദ്യാർത്ഥികൾ തമ്മിൽ വിവാഹിതരായി. സ്കൂൾ ജീവിതത്തിലെ പ്രണയം പിരിയാതിരിക്കാൻ താലികെട്ടി പ്രായപൂർ ത്തിയാകാത്ത കമിതാക്കൾ അരക്കിട്ടു ഉറപ്പിക്കുകയായിരുന്നു. താലികെട്ടിയ ചെക്കന്റെ സഹപാഠി സെൽ ഫോണിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യങ്ങളിലൂടെ പുറത്തു വന്നപ്പോൾ ബന്ധുക്ക ളും സ്കൂൾ അധികൃതരും ഞെട്ടി. വിദ്യാർത്ഥികളെ സ്‌കൂൾ അധികൃ തർ വിളിച്ചു വരുത്തി ടി സി നൽകി പിരിച്ചുവിട്ടു. ആന്ധ്രാപ്രദേശി ലെ രാജമുണ്ട്ര സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക ളെയാണ് ഇങ്ങനെ ടി.സി നൽകി പറഞ്ഞയച്ചത്. സഹപാഠി പകർത്തിയ ഇരുവരുടെയും വിവാഹ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് തൊട്ടു പിറകെയായിരുന്നു സ്‌കൂൾ അധികൃതരുടെ നടപടി ഉണ്ടായത്. വീഡിയോ പുറത്തുവന്നതോടെ ഇത് ചിത്രീകരിച്ച സഹപാഠിയേയും സ്‌കൂൾ അധികൃതർ പുറത്താക്കി.
മറ്റാരുമില്ലാതെ ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തി ല്‍ താലികെട്ടുന്നത് വീഡിയോയിൽ ഉണ്ട്. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയിക്കാൻ പെണ്‍കുട്ടി പറയുന്നുണ്ട്. മറ്റാരെങ്കിലും എത്തും മുൻപ് സിന്ദൂരമണിയിക്കാനാണ് പെണ്‍കുട്ടി പറയുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നതും,വീഡിയോയിൽ കാണം. വിദ്യാർത്ഥികളുടെ വിവാഹം സഹപാഠിയാണ് മൊബൈലില്‍ പകര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വച്ച് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നു. ദ ന്യൂസ് മിനിറ്റാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.
സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരു കയാണ്.