സ്കൂളുകളിൽ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമല്ല; വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു — സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം ധരിക്കേണ്ട നിര്‍ബന്ധം ഉണ്ടാകില്ലെന്ന്.
“കുഞ്ഞുങ്ങള്‍ വര്‍ണപ്പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ,” എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്.
Tag: Uniforms not mandatory in schools on festive days: Education Minister