സിഎംഎസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; കെഎസ്‌യുവിന് ചരിത്ര വിജയം, 15 സീറ്റുകളിൽ 14 സീറ്റും നേടി
കോട്ടയം സിഎംഎസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ചരിത്ര വിജയം. 15 സീറ്റുകളിൽ 14 സീറ്റും നേടി, മൂന്നുപതിറ്റാണ്ടിന് ശേഷം കെഎസ്‌യു വീണ്ടും കോളേജ് യൂണിയൻ പിടിച്ചു. കഴിഞ്ഞ ദിവസം നടന്ന എംജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ കോളേജിൽ സംഘർഷം ഉണ്ടായതിനാൽ വോട്ടെണ്ണൽ പൂർത്തിയായിട്ടും ഫലം പ്രഖ്യാപിക്കാതെ പൊലീസ് ഇടപെട്ടിരുന്നു.
അഞ്ചരമണിക്കൂറോളം നീണ്ട സംഘർഷത്തിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം, കോൺഗ്രസ് നേതാക്കളും കോളേജ് മാനേജ്മെന്റും ചേർന്ന് നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രശ്നം ശമിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് കെഎസ്‌യുവിന്റെ ലക്ഷ്യമാണെന്ന് എസ്എഫ്‌ഐ ആരോപിക്കുമ്പോൾ, തോൽവി ഭയന്ന് സംഘർഷം സൃഷ്ടിച്ചതാണ് എസ്എഫ്‌ഐയെന്ന് കെഎസ്‌യു മറുപടി നല്‍കി.
Tag: Union elections at CMS College; Historic victory for KSU, winning 14 out of 15 seats