
ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 1.84 ലക്ഷം കോടിയുടെ ആസ്തി യഥാർഥ ഉടമകളിൽ തന്നെ എത്തുമെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. ഗുജറാത്ത് ധനകാര്യ മന്ത്രി കന്നുഭായ് ദേശായ്, വിവിധ ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന കാംപെയ്നിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അവകാശികളെത്താത്ത പണം ശരിയായ കരങ്ങളിലെത്തിക്കാൻ മൂന്നു മാസത്തെ കാംപെയ്നിലൂടെ അവബോധം നടത്താൻ നിർമലാ സീതാരാമൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പണം സുരക്ഷിതമാണെന്നും രേഖകളുമായി വന്നാൽ എപ്പോൾ വേണമെങ്കിലും അവ തിരിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ അവകാശികളില്ലാത്ത സ്വത്ത് സർക്കാറിന്‍റെ മേൽനോട്ടത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്ന് ആർബിഐയിലേക്കും സ്റ്റോക്കുകളാണെങ്കിൽ സെബിയിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കോ ഐ.ആർ.പി.എഫിലേക്കോ പോകും. അവകാശികളില്ലാത്ത സ്വത്തുക്കളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഉഡ്ഗം പോർട്ടൽ തയാറാക്കിയിട്ടുണ്ട്.
Tag: Union Finance Minister Nirmala Sitharaman says assets worth Rs 1.84 lakh crore are lying unclaimed in banks