കേരളം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍.

കേരളം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സണ്‍ഡേ സംവാദ്’ പരിപാടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.
കൊവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സണ്‍ഡേ സംവാദ്’. ഇതില്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമര്‍ശിച്ചത്. വൈറസിനെതിരെയുള്ള പ്രതിരോധനടപടിക്കിടെ സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. തുടക്കത്തില്‍ രോഗത്തെ പിടിച്ചു നിര്‍ത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. ഇതിന് സംസ്ഥാനം വലിയ വില നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡിന്റെ ആദ്യഘട്ടത്തില്‍ മന്ത്രി കേരളത്തെ പ്രശംസിച്ചിരുന്നു.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് ശേഷം കരുതലോടെയാണ് സംസ്ഥാനം നീങ്ങിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കടന്നു. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ്