CovidEditor's ChoiceHealthLatest NewsNationalNews
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്.

ന്യൂഡൽഹി/ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ആണ് സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്. ‘ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതിനാൽ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു.’ സ്മൃതി ട്വീറ്റ് ചെയ്തു. നേരത്തെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.