അൺലോക്ക് അഞ്ചാം ഘട്ടം, സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ആശങ്ക

തിരുവനന്തപുരം : അൺലോക്ക് അഞ്ചിൽ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.സ്‌കൂൾ തുറക്കുന്നത് അടക്കമുള്ള അൺ ലോക്ക് 5 മാർഗ്ഗ നിർദേശങ്ങൾ സംസ്ഥാന സർക്കാർ കൂടിയാലോചനക്ക് ശേഷമേ നടപ്പാക്കൂ.
വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലോചിച്ചേ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്.
ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.ഒക്ടോബർ 15 മുതൽ തീയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയെങ്കിലും കേരളത്തിൽ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ.ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം.വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഫിലിം ചേംബർ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരുകളോട് ആവശ്യപ്പെട്ടത്. എന്നാൽ ഇളവ് കിട്ടിയിരുന്നില്ല.