Kerala NewsLatest News
സ്ത്രീധനത്തിനെതിരെ സ്‌കൂളുകളിലും പ്രചാരണം വേണം, വധുവിനെ മോഡലാക്കിയുള്ള പരസ്യങ്ങള്‍ ജൂവലറികള്‍ ഒഴിവാക്കണം- ഗവര്‍ണര്‍
തിരുവനന്തപുരം: വധുവിനെ മോഡലാക്കിയുള്ള പരസ്യം ജുവലറികള്‍ ഒഴിവാക്കണമെന്നും സ്ത്രീധനത്തിനെതിരെ സ്‌കൂളുകളിലും പ്രചാരണം വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹസമയത്ത് സ്ത്രീധനം കൊടുക്കയോ വാങ്ങുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം വിദ്യാര്‍ത്ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുടെ ഈ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് എഴുതിവാങ്ങിയ സത്യവാങ്മൂലം വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.