കങ്കണയ്ക്കും സച്ചിനും പിന്നാലെ ഉണ്ണി മുകുന്ദനും, മോദി സര്‍ക്കാരിന് പിന്തുണ

കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും വിദേശികളും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
രണ്ടുമാസത്തിലേറെയായി കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരംചെയ്യുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര രംഗത്ത് പ്രമുഖര്‍. റയായി പ്രതിഷേധം തുടരുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പ്രമുഖര്‍. നമ്മളെന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന ചോദ്യവുമായി അമേരിക്കന്‍ പോപ് ഗായിക രിഹാന കഴിഞ്ഞദിവസം ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.
കര്‍ഷക സമരത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ നടപടി വ്യക്കമാക്കുന്ന സിഎന്‍എന്നിന്റെ വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗോടെ അവര്‍ ഈ ചോദ്യം ഉയര്‍ത്തിയത്.നിരവധി പേരാണ് ട്വിറ്റ് റീട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിനു ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്‌ലി അനില്‍ കുംബ്ലെ എന്നിവര്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രിയനടന്‍ ഉണ്ണി മുകുന്ദനും സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയും ചെയ്യും’.- ഉണ്ണി മുകുന്ദന്‍ ട്വിറ്ററില്‍ കുറിച്ചു.