keralaKerala NewsLatest News

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്യാമ്പിന് പുറത്ത് നിന്ന് തൈര് വാങ്ങി നൽകിയെന്നാരോപണം; ജീവനക്കാർക്ക് താക്കീത്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും സ്പോൺസറുമായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്തനംതിട്ട എആർ ക്യാമ്പിന് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നൽകിയെന്നാരോപിച്ച് വിവാദം. ഉച്ചഭക്ഷണത്തിനിടെ പോറ്റി തൈര് വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ക്യാമ്പിലെ കാന്റീൻ ജീവനക്കാരൻ ക്യാമ്പിന് പുറത്തുള്ള കടയിൽ നിന്ന് തൈര് വാങ്ങി നൽകിയതായാണ് റിപ്പോർട്ട്.

ക്യാമ്പ് പരിധിക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങി പ്രതിക്ക് നൽകിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് മനസ്സിലായതോടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ കാന്റീൻ ജീവനക്കാരോട് കടുത്ത അസന്തോഷം പ്രകടിപ്പിച്ചുവെന്നാണ് വിവരം. എന്നാൽ പുറത്ത് നിന്ന് വാങ്ങിയ തൈര് ഉണ്ണികൃഷ്ണൻ പോറ്റി ഉപയോഗിച്ചില്ലെന്നും പിന്നീട് അത് തിരികെ നൽകിയതാണെന്നും പൊലീസ് ഉറവിടങ്ങൾ പറയുന്നു.

തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് കഴിഞ്ഞ രാത്രി 2.40- ഓടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെയും വശങ്ങളിലുള്ള തകിടുകളിലെയും ഏകദേശം 2 കിലോ സ്വർണം അപ്രത്യക്ഷമായ കേസിലും കട്ടിലപ്പാളിയിലെ സ്വർണ്ണനഷ്ട സംഭവത്തിലും പോറ്റിയാണ് പ്രധാന പ്രതി.

Tag: Unnikrishnan accused of buying yogurt from outside the camp for Potty; Employees warned

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button