CinemaLife StyleMovieMusicUncategorized

മോഹൻലാൽ മാസ് കാ ബാപ്പ്, തന്റെ സീക്രട്ട് ക്രഷ് ആ നടി; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ; കണ്ണുത്തള്ളി ആരാധകർ !

സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിനിടയിൽ തന്റെ ആരാധനപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കൂടാതെ മോഹൻലാലിനെക്കുറിച്ചും ദുൽഖർ സൽമാനെക്കുറിച്ചുമെല്ലാം താരം ‌പറഞ്ഞിട്ടുണ്ട്. മോഹൻലാൽ മാസ് കാ ബാപ്പ് ആണെന്നും ദുൽഖർ വണ്ടി പ്രാന്തനാണെന്നും താരം കുറിച്ചു. പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചപ്പോൾ മികച്ച വ്യക്തിയും നടനുമാണ് അദ്ദേഹമെന്നും കൂടുതൽ സിനിമകൾ ഒരുമിച്ചു ചെയ്യാൻ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന് എന്റെ ക്രഷ് എന്നായിരുന്നു മറുപടി. അതിന് പിന്നാലെ സീക്രട്ട് ക്രഷ് ആരാണെന്നുള്ള ചോദ്യം വന്നു. അതിനും ഭാവനയെയാണ് താരം ടാ​ഗ് ചെയ്തത്. കൂടാതെ ഇഷ്ട നായികയും ഭാവനയാണെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകർ എത്തി. എല്ലാ സുന്ദരികളും വിവാഹിതരും പ്രണയത്തിലും പ്രണയത്തകർച്ചയിലുമാണ് എന്നായിരുന്നു താരം പറഞ്ഞത്. കൂടാതെ ബോഡി ബിൽഡിങ്ങിനോടുള്ള താൽപ്പര്യവും തുറന്നു പറഞ്ഞു. 14ാം വയസിലാണ് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയതെന്ന് പറഞ്ഞ താരം ആരാധകർക്ക് ചില ടിപ്പുകൾ നൽകാനും മറന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button