Kerala NewsLatest NewsNewsPolitics

കോടിയേരി വരുന്നത് വരെ വിവരക്കേട് വിളമ്പാന്‍ ഒരാള്‍,രാഹുലിനെ തൊട്ട വിജയരാഘവനെതിരെ ഉണ്ണിത്താന്‍

തിരുവനന്തപുരം: എം.പി. രാഹുല്‍ ഗാന്ധിയെ തൊട്ടുള്ള കളി വേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന എ. വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനങ്ങളുടെ വിഷയങ്ങളില്‍ എല്ലായ്പ്പോഴും ഇടപെടുന്ന നേതാവാണ് രാഹുല്‍. എന്നാല്‍, ജനകീയ വിഷയങ്ങളില്‍ നിന്നുമാറി ചില്ലുകൊട്ടാരത്തില്‍ ജീവിക്കുന്നവരാണ് സി.പി.എമ്മുകാരെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

നാവില്‍ വികടസരസ്വതി വിളങ്ങുന്ന നേതാവാണ് വിജയരാഘവന്‍. അദ്ദേഹം സി.പി.എമ്മിന്‍റെ ആക്ടിങ് സെക്രട്ടറി മാത്രമാണ്. കോടിയേരി ബാലകൃഷ്ണന്‍ മടങ്ങി വരുംവരെ വിവരക്കേട് വിളമ്പാന്‍ വേണ്ടി പാര്‍ട്ടി ചുമതലപ്പെടുത്തിയ ആളായാണ് വിജയരാഘവനെ തങ്ങള്‍ കാണുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രാഹുലിനെതിരെ വിജയരാഘവന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കാറുണ്ട്. രാഹുല്‍ കൂടുതല്‍ ജനകീയനായി മാറുന്നു. ജനങ്ങളുടെ വികാരങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടു നീങ്ങുന്നു.

സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന മുഴുവന്‍ പേരെയും രാഹല്‍ കണ്ടിരുന്നു. സ്വേച്ഛാതിപതിയായി ഭരണം നടത്തുന്ന പിണറായി വിജയന് അതിന് സാധിച്ചില്ല. സുരക്ഷാ നിയന്ത്രണം മറികടന്ന് സമരക്കാരെ രാഹുല്‍ കണ്ടതില്‍ എന്താണ് തെറ്റ്. സി.പി.എമ്മിന് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്ബോള്‍ അവര്‍ക്ക് അസൂയ‍യാണെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ബംഗാളില്‍ സി.പി.എമ്മിന് രാഹുല്‍ നല്ലവനാണ്. രാഹുല്‍ ഗാന്ധി വയനാട് എം.പിയാണെങ്കില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം അസാധ്യമാണ്. കേരളത്തെ യു.ഡി.എഫിന്‍റെ കൈയില്‍ ഏല്‍പ്പിച്ചേ രാഹുല്‍ സംസ്ഥാനം വീടൂവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button