ലഖ്‌നൌ: ക്രമസമാധാന പാലനത്തില്‍ ഉത്തര്‍ പ്രദേശ് ഒന്നാമതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കുറവ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വരെ മാതൃകയാകുന്ന തരത്തിലേക്ക് ഉത്തര്‍പ്രദേശിനെ കൊണ്ടെത്തിച്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അമിത് ഷാ അഭിനന്ദിച്ചു.
”2019 വരെ ആറ് വര്‍ഷക്കാലം ഞാന്‍ യുപിയില്‍ ധാരാളം യാത്ര ചെയ്തിടുണ്ട്. അന്നത്തെ ഉത്തര്‍ പ്രദേശ് എന്തായിരുന്നു എന്നെന്നിക്ക് അറിയാം. അന്ന് സ്ത്രീകള്‍ക്ക് ഇവിടെ സുരക്ഷ ഇല്ലായിരുന്നു.
മുഴുവന്‍ അക്രമാസക്തമായ അന്തരീക്ഷമായിരുന്നു ഇവിടെ എന്നാല്‍ ഇപ്പോള്‍ ബി ജെ പി യെയും യോഗി ആദിത്യനാഥിനെയും കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. അത്രത്തോളം ഉത്തര്‍പ്രദേശിലെ ക്രമസമാധാനം നടപ്പിലാക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് സാധിച്ചിരിക്കുന്നെന്നാണ് അമിത് ഷാ പറഞ്ഞത്.
ലഖ്നൗ ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടാന് വന്ന ചടങ്ങിലായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.