പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും
അമേരിക്ക: കോവിഡിനെതിരെ മൂന്നാമതൊരു ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് അവസരമൊരുക്കാന്‍ തയ്യാറായി യുഎസ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ പോലെയോ മറ്റോ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള നടപടിയാണ് യുഎസ് സ്വീകരിക്കുന്നത്.
ഫൈസര്‍, മോഡേണ വാക്സിനുകളുടെ മൂന്നാം ഡോസ് സ്വീകരിക്കാനാണ് യുഎസ് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം മൂന്നാം ഡോസ് സ്വീകരിക്കാം.
സമാനമായ രീതിയില്‍ ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് യുഎസും ഈ നിലപാട് സ്വീകരിച്ചത്. അതേസമയം പ്രതിരോധ ശേഷിയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി.