ഇനി മുതല്‍ മറ്റു രാജ്യങ്ങളെ പുനര്‍നിര്‍മിക്കാനായി സൈനിക ഇടപെടലുകള്‍ ഇല്ലെന്ന് ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: ഇനി മുതല്‍ മറ്റു രാജ്യങ്ങളെ പുനര്‍നിര്‍മിക്കാനായി സൈനിക ഇടപെടലുകള്‍ ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അതിനാല്‍ തന്നെ അഫ്ഗാന് പിന്മാറ്റം ഏറ്റവും നല്ല തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ചത് രണ്ടു ലക്ഷം കോടി ഡോളറിലധികം വരുന്ന തുകയാണ് . 1,20,000 പേരെ അഫ്ഗാനിസ്ഥാനില്‍നിന്ന് ഒഴിപ്പിച്ചുമാറ്റാന്‍ കഴിഞ്ഞതും അമേരിക്കന്‍ സേനയുടെ വിജയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.