ചാർളി കിർക്കിന് മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ
വലതുപക്ഷ ആക്ടിവിസ്റ്റും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർളി കിർക്കിന് മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ .
“മാർച്ച് 6-ന് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കർക്കിനെ കണ്ടപ്പോൾ തന്നെ ജീവൻ ഭീഷണിയിലാണെന്ന് ഞാൻ മുന്നറിയിപ്പു നൽകിയിരുന്നു. മുൻകരുതലുകൾ സ്വീകരിക്കാതെയിരുന്നാൽ അടുത്ത പ്രസംഗങ്ങളിൽ ഒന്നിൽ കൊലപാതകത്തിന് ഇരയാകാൻ 100 ശതമാനം സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് വ്യക്തമാക്കി. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകളും ആളുകളെ പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിക്കണമെന്ന് നിർദേശിച്ചു. പ്രത്യേകിച്ച് സ്‌നൈപ്പർ ആക്രമണ സാധ്യത കണക്കിലെടുത്ത് ബാലിസ്റ്റിക് ഗ്ലാസ് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി,” എന്ന് എക്സിക്യൂട്ടീവ് പ്രൊട്ടക്ഷൻ ഏജൻസിയായ ദി ബോഡിഗാർഡ് ഗ്രൂപ്പ് ഓഫ് ബെവർലി ഹിൽസ് ഉടമ ക്രിസ് ഹെർസോഗ് പറഞ്ഞു.
കിർക്കിനെ വെടിവെച്ച ടൈലർ റോബിൻസനെ, വെടിവയ്പ്പിന് ഏകദേശം 33 മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ച രാത്രി പോലീസ് പിടികൂടി.
Tag: US security officials say Charlie Kirk was warned