CovidLatest NewsNational

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശ്

ലക്‌നൗ: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് കുറിച്ച്‌ ഉത്തര്‍പ്രദേശ്. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 22 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഒറ്റ ദിവസം 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയധികം ഡോസുകള്‍ വിതരണം ചെയ്യുന്നത്. ഇതിലൂടെ രാജ്യത്ത് ആദ്യമായി 5 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനം എന്ന നേട്ടവും ഉത്തര്‍പ്രദേശ് സ്വന്തമാക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് യുപി ഈ നേട്ടം കൈവരിച്ചത്.

വാക്‌സിനേഷനില്‍ ഉത്തര്‍പ്രദേശിന് പിന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 4.52,32,455 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 3,44,19,588 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നിലുള്ള രാജസ്ഥാനില്‍ 3,35,98,740 പേരും മധ്യപ്രദേശില്‍ 3,31,66,886 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button