പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേള്‍ക്കാനെങ്കിലും ഭരണപക്ഷം തയ്യാറാകണം; വി ഡി സതീശന്
തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷത്തിന് നല്‍കേണ്ട മര്യാദകളൊന്നും പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ തരുന്നില്ല. മര്യാദയുടെ സീമകളെല്ലാം തന്നെ ഭരണപക്ഷം ലംഘിച്ചെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
നിയമസഭയിലെ മറുടി പ്രസംഗത്തിലാണ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. സഭയില്‍ ചര്‍ച്ച നടത്തുന്നത് പരിഹാരം കാണാനും നടപടി സ്വീകരിക്കാനുമാണ് എന്നാല്‍ ഇവിടെ അത് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ കുറിച്ച് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിയപ്പോള്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച നിലപാട് മോശമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേട്ടിരിക്കാനുള്ള മാനസികാവസ്ഥയെങ്കിലും ഭരണപക്ഷം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഭരണം നടത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.