News
സര്‍ക്കാര്‍ അറിയാതെ സര്‍ക്കാരിന്റെ പദ്ധതി വിദേശസ്ഥാപനത്തിനും നാട്ടിലെ കരാറുകാരനും നടത്താന്‍ കഴിയുമോ,വി.ഡി സതീശന്‍

കേരളസർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ലൈഫ് മിഷൻ പദ്ധതി കോടതി കയറിയിറങ്ങുകയാണ്.രൂക്ഷവിമർശനമാണ് പദ്ധതിക്കിടയിൽ നടക്കുന്ന അഴിമതിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. പല കോണിൽ നിന്നും പദ്ധതിക്കും സർക്കാരിനും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവും എംഎൽഎയുമായ വി.ഡി സതീശൻ നേരത്തെയും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. വീണ്ടും അദ്ദേഹം ലൈഫ് മിഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.അദ്ദേഹത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ലൈഫ് മിഷൻ കോഴ: സർക്കാരിന് ഒരു പങ്കുമില്ലെന്ന വാദവുമായി വീണ്ടും കോടതിയിൽ. എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
- സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എന്തിന് റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവച്ചു ?
- ആദ്യം കരാർ കൊടുക്കാൻ തീരുമാനിച്ച ഹാബിറ്റാറ്റിനെ ഒഴിവാക്കി എന്തിനാണ് യുണിടാക് എന്ന കമ്പനിയെ തിരഞ്ഞെടുത്ത വിവരം ലൈഫ്മിഷൻ റെഡ്ക്രസന്റിനെ രേഖാമൂലം അറിയച്ചത് ?
- സർക്കാർ കൊടുത്ത സ്ഥലത്ത് സർക്കാരിന്റെ പദ്ധതി സർക്കാർ അറിയാതെ ഒരു വിദേശസ്ഥാപനത്തിനും നാട്ടിലെ കരാറുകാരനും കൂടി നടത്താൻ കഴിയുമോ?
- സർക്കാർ തന്നെ സമ്മതിക്കുന്ന നാലേകാൽ കോടി കോഴ കൊടുത്തപ്പോൾ പാവങ്ങൾക്ക് കൊടുക്കേണ്ട എത്ര വീടുകളാണ് നഷ്ടപ്പെട്ടത്?