Kerala NewsLatest NewsPolitics
മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി; വീണ ജോര്‍ജ് ആരോഗ്യമന്ത്രി, രാജീവിന് വ്യവസായം
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോര്‍ജിനാണ് നല്‍കി. പി.രാജീവ് വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എന്‍ ബാലഗോപാലാണ് ധനമന്ത്രി.
മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആര്‍.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എന്‍ വാസവന്‍ എകസൈസ് മന്ത്രിയാകും.
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. ജെ.ഡി.എസിന്‍റെ കെ.കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പിന്‍റെ ചുമതല നല്‍കി. ഐ.എന്‍.എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി.