ജനമനസ്സറിഞ്ഞ് ജനങ്ങളിലേക്ക്

കളമശ്ശേരിയിൽ ഇത്തവണ തെരഞ്ഞടുപ്പ് പോരിന് കളത്തിലിറങ്ങിയിരിക്കുന്നത് നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി ഇ അബ്ദുൾ ഗഫൂറാണ്. 2011 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ നിന്നുകൊണ്ട് മത്സരിച്ച് രണ്ട് തവണ വിജയമധുരം നുണയാൻ ഇബ്രാഹിം കുഞ്ഞിനായിട്ടുണ്ട്. മണ്ഡലത്തെ പ്രതിനിധീച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. എന്നാൽ ഇത്തവണ ഇടത് പർട്ടിയുടെ ഒളിപ്പോരിൽ ക്രൂശിക്കപ്പെട്ടപ്പോൾ ലീഗ് മുന്നോട്ട് വച്ച പേര് മകന്റേതായിരുന്നു.
കോടതിയിൽ നീതിക്കു വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂർ. എന്നതിനാൽ നിയമസഭയിൽ കളമശേരിക്കു വേണ്ടി വാദിക്കാനും ഇദ്ദേഹത്തിനാകുമെന്ന ഉറച്ച വിശ്വസത്തിലാണ് യുഡിഎഫ്. കൂടാതെ സർക്കാരിന്റെ കോൺസുലായിട്ട് ഹൈക്കോടതിയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ലീഗിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. ഇടത് ഗുണ്ടാ രാഷ്ട്രീയത്തിന്റെ പിടിയിലേക്ക് കളമശ്ശേരിയിലെ ജനങ്ങളെ വിട്ട് കൊടുക്കില്ലെന്ന് ഉറച്ചമനസ്സോടെയാണ് അബ്ദുൾ ഗഫൂർ ജനവിധി തേടാൻ ഇറങ്ങിയിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയുടെ പേരിൽ ഇടത് സർക്കാർ വേട്ടയാടിയ പിതാവിന്റെ നിരപരാധിത്വം കളമശ്ശേരിയിലെ ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന തികഞ്ഞ അത്മവിശ്വാസം അബ്ദുൾ ഗഫൂറിനുണ്ട്. പത്ത് വർഷം തുടർച്ചയായി ഇബ്രാഹിം കുഞ്ഞ് എംഎൽഎയായ മണ്ഡലത്തിൽ പിതാവ് തുടങ്ങിവച്ച വികസനങ്ങൾ മുൻ നിർത്തി പുതിയ വികസനമാതൃക സാധ്യമാക്കുകയാണ് ഈ യുവാവിന്റെ സ്വപ്നം. ചുറുചുറുക്കുള്ള യുവത്വം കേരളത്തിലെ രാഷ്ട്രീയ ഭാവി ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ സന്ദേഹമേതുമില്ലന്ന് സംശയയുക്തം പറയാൻ അബ്ദുൾ ഗഫൂർ എന്ന പേരുകൂടി നമുക്ക് കൂട്ടിച്ചേർക്കാം.