സ്വർണ്ണക്കടത്തു കേസ് അന്വേഷണത്തിൽ സിപിഎമ്മിന് ആവലാതി വേണ്ട; വി. മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം എവിടെ എത്തിയെന്ന് സി.പി.എമ്മിന് ആവലാതി വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അന്വേഷണ ഏജൻസി കണ്ടെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്കുള്ള മറുപടിയായി അദ്ദഹം പറഞ്ഞു.വിദേശ യാത്രയിൽ ചട്ടംലംഘിച്ച് മഹിളാ മോർച്ച ഭാരവാഹി പങ്കെടുത്തെന്ന പരാതി പ്രധാനമന്ത്രിക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അദ്ദേഹം തന്നെ മറുപടി പറയുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഇന്ത്യൻ എംബസി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമാണ്. നിലവിലുള്ള സമരാഭാസങ്ങളെ അംഗീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയില്ല. ബില്ല് ഇടനിലക്കാരിൽ നിന്നും കർഷകരെ മുക്തമാക്കാനുള്ളതാണ്. കോൺഗ്രസ് കൂടി മുന്നോട്ട് ഉന്നയിച്ച നിയമങ്ങളാണ് പാസാക്കിയത്.
പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചത് ബില്ലിന്റെ ഭാഗമായുള്ള കാര്യങ്ങളിലല്ലെന്നും വി. മുരളീധരൻ പറഞ്ഞു.