സ്വപ്നയുടെ നെഞ്ചുവേദന ആന്‍ജിയോഗ്രാം നടത്തും; ഫോണ്‍ വിളിച്ചത് ആരെയെന്ന് അന്വേഷിക്കും

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ ആന്‍ജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടോ എന്നറിയാനാണ് പരിശോധന. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റൊരു പ്രതി കെ.ടി.റമീസിനും ആരോഗ്യപ്രശ്നമുണ്ടെന്നാണ് വിവരം. റമീസിന് എന്‍ഡോസ്കോപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികളുടെ അസുഖത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അതേസമയം, ആദ്യം ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് നഴ്സിന്റെ ഫോണില്‍നിന്ന് ഉന്നതരെ സ്വപ്ന ബന്ധപ്പെട്ടുവെന്ന ആരോപണത്തില്‍ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ സ്വപ്ന ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാര്‍ പറയുന്നു. ഇവിടെ പൊലീസ് കാവലുണ്ടായിരുന്നുവെന്നാണ് വാദം. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.