വി. എസ് രണ്ടുവാക്കിൽ ഒതുങ്ങില്ല ഈ പോരാട്ടവീര്യം
ജീവിക്കും ഇനി ജനഹൃദയങ്ങളിൽ

പൊന്നേ കരളേ V S ഏ ഈ മുദ്രാവാക്യം മലയാളികൾ ആരും മറക്കില്ല. കാരണം ജനങ്ങൾക്കു വേണ്ടി നിലകൊണ്ട ഒരു യഥാർത്ഥ ജനകീയ കമ്മ്യൂണിസ്റ്യായിരുന്നു വി, സ്. എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ, അച്യൂതാനന്ദൻ അക്ഷീണ പോരാട്ടവീര്യത്തിന്റെ പ്രതീകമായി അറിയപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതൽ, അദ്ദേഹത്തിന്റെ ഭാവി ആധുനിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവുമായി അടുത്ത് ഇഴചേർന്നിരിക്കുന്നു. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരനായ കമ്മ്യൂണിസ്റ്റ് പ്രതിഭ ഇടതുപക്ഷ പ്രസ്ഥാനത്തിലും സമൂഹത്തിലും വ്യത്യസ്ത പദവികൾ വഹിച്ചു. 1923 ഒക്ടോബർ 20 ന് ആലപ്പുഴയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ചു. ഗംഗാധരൻപുരുഷോത്തമൻ എന്ന ജേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമായിരുന്നു. നാല് വയസ്സുള്ളപ്പോൾ അമ്മയും പതിനാലാം വയസ്സിൽ അച്ഛനും മരിച്ചതിനെ തുടർന്ന് അച്ഛന്റെ സഹോദരിയാണ് അദ്ദേഹത്തെ വളർത്തിയത്. ഏഴാം വയസ്സിൽ വച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിക്കുകയും ജേഷ്ഠന് സഹായിക്കാൻ കടയിലും കയർ ഫാക്ടറിയിലും ജോലി ചെയ്യുകയും ചെയ്തു. അക്കാലത്താണ് നിവർത്തന പ്രക്ഷോഭം കൊടികൊണ്ടിരുന്നത് ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വി. സ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി കൂടാതെ ട്രെയ്ഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പറായി.
അദ്ദേഹത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടെന്ന് കണ്ടെത്തിയത് പി കൃഷ്ണപിള്ള ആയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിന് വേണ്ടി അദ്ദേഹത്തെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ അടുത്തേക്ക് പറഞ്ഞയക്കുകയും അവിടെ നിന്ന് അച്യുതാനന്ദൻ എന്ന വിഎസ് വളർന്നുവന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്കായിരുന്നു. ജന്മി മാർക്കെതിരെ കർഷക കുടിയാന്മാരും കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പുന്നപ്ര വയലാർ സമരം ആ സമയത്താണ് ഉടലെടുത്തത്. ദിവാൻ ഭരണകൂടത്തിന് എതിരെ തൊഴിലാളി നടത്തിയ സമരവും അതിനെതിരെ നടന്ന പട്ടാള വെടിപ്പി ശേഷം പൂഞ്ഞാറിൽ ഒളിവിൽ പോവുകയും പോലീസ് അറസ്റ്റിൽ ആവുകയും അതിക്രൂരമർദ്ദനത്തിന് ഇര ആവുകയും ചെയ്ത അവിടുന്ന് വൻ ഉയർത്തെഴുന്നേൽപ്പാണ് നടത്തിയത്.
1952 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഡിവിഷൻ സെക്രട്ടറി 1956 ആലപ്പുഴ ജില്ലാ സെക്രട്ടറി ആയതിനോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1956 കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം 1964ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി 1964 മുതൽ 1970 വരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 മുതൽ 91 വരെ മൂന്ന് തവണ പാർട്ടി സെക്രട്ടറി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടി പൊളിറ്റിക് ബ്യൂറോ അംഗം. 1965 മുതൽ 2016 വരെ 10 നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയും അവസാനം മത്സരിച്ച 2016ലെ കേരള നിയമസഭ തിരഞ്ഞെടുപ്പടക്കം മൊത്തം 7 തവണ വിജയിക്കുകയും ചെയ്തു. 1992- 96, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 83 വയസ്സിലാണ് അദ്ദേഹം പന്ത്രണ്ടാം കേരള നിയമസഭയിലെ പതിനൊന്നാം മുഖ്യമന്ത്രിയാകുന്നത് ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് .
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹം ഒട്ടേറെ സമരമുറകൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരള ജനത അത്ര പെട്ടെന്നൊന്നും മറക്കില്ല പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവായിരുന്നു വി. സ്. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീസുരക്ഷയ്ക്കും വേണ്ടി കർശന നിലപാടുകൾ എടുക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ശൈലിയും എല്ലാവരെയും ആകർഷിക്കുന്ന നന്നായിരുന്നു നീട്ടിയും കുറുക്കിയും ശൈലിയിലുള്ള പ്രസംഗം കേൾക്കാൻ 10000 ഒന്നിച്ചു കൂടിയിട്ടുണ്ട്. വി. സ് ന്റെ ശക്തമായ ഫലം പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ ചോദ്യങ്ങളിലൂടെയും നിരവധി ജനകീയ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നു. മറയൂരിലെ ചന്ദന കൊള്ളയും പ്ലാച്ചിമടയിലെ കുടിവെള്ളപ്രശ്നവും മതികേട്ടാനിലെ ഭൂമി കയ്യേറ്റം എല്ലാം അതിനുദാഹരണമാണ്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേകത സംഘത്തെ നിയോഗിച്ച് വി. സ് നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി വളരെ ശ്രദ്ധേയമായിരുന്നു.
പാർട്ടിയിലും പൊതു സമൂഹത്തിലും തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളെ അദ്ദേഹം പരസ്യമായി എതിർത്തിരുന്നു. അതുകൊണ്ടുതന്നെ പലതവണ വി. സ് നു എതിരെ അച്ചടക്ക നടപടികൾ പാർട്ടി എടുത്തിട്ടുമുണ്ട്. വി. സ്നു എതിരെ പല വിമർശനങ്ങളും നടന്നിരുന്നു മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ വിമുക്തഭടന് ഭൂമി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിൽ ഒന്നാം പ്രതിയായി കേസെടുത്തു അന്വേഷണം നടത്തണമെന്ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ കർക്കശ നിലപാടുകൾ ആയിരുന്നു എതിരാളികളുടെ പ്രചരണ ആയുധം.
പാർട്ടിക്കുള്ളിൽ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്നും പരിക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്ത നേതാവ് എന്നുമെല്ലാം അദ്ദേഹം അറിയപ്പെട്ടു. ജനങ്ങളുടെ നേട്ടത്തിന് വേണ്ടി അദ്ദേഹം നിലകൊണ്ടു വിശ്രമിക്കാത്ത നേതാവെന്നും അദ്ദേഹത്തെ അനുയായികൾ വിളിച്ചിരുന്നു. എന്നാൽ 2020 ത്തോടെ അദ്ദേഹം പൂർണ്ണ വിശ്രമത്തിലായി പക്ഷാഘാതത്തിന്റെ ചെറിയ പകർപ്പാണ് അദ്ദേഹത്തെ ബാധിച്ചത്. തന്റെ അത്രേയും മോശ ആരോഗ്യസമയത്തും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടിരുന്നു.പ്രതികരിക്കേണ്ടത് അദ്ദേഹം പ്രതികരിച്ചു. എല്ലാം അവസാനമാക്കി ഇന്ന് അദ്ദേഹം യാത്രയായി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന നേതാവിന് ജനങ്ങളുടെ പ്രിയ സഖാവിനു വിട.