വാക്‌സീന്‍ ക്ഷാമം:സംസ്ഥാനത്ത് ഇന്ന് വാക്‌സീന്‍ മുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ വിതരണം മുടങ്ങും. പല ജില്ലകളിലും വാക്‌സിന്‍ ലഭ്യമല്ല എന്നാണ് കണക്കുകള്‍.വാക്‌സിന്‍ ക്ഷാമത്തേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്റ്റോക്ക് ഇല്ല.
രണ്ട് ലക്ഷത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതോടെ ഈ ജില്ലകളിലെ വാക്‌സിന്‍ സ്റ്റോക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പുതിയ സ്റ്റോക്ക് എന്ന് എത്തും എന്ന കൃത്യമായ വിവരവും ലഭ്യമല്ല.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ 150 ഓളം ആശുപത്രികളില്‍ മാത്രമാണ് തത്ക്കാലം വാക്‌സിന്‍ സ്റ്റോക്ക് ഉള്ളൂ. 1.48 കോടിപേര്‍ക്ക് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ പോലും കിട്ടിയിട്ടിലെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കാനായി നില്‍ക്കുന്നവരും പ്രതിസന്ധിയിലാണ്.
60 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിനായി അനുവദിക്കണമെന്ന ആവശ്യം അറിയിച്ച് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കേരളം.